ദൈനംദിന ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന രോഗങ്ങളാണ് പനി ചുമ കഫംകെട്ട് ജലദോഷം എന്നിങ്ങനെയുള്ളവ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ തന്നെ കാണപ്പെടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് അടിക്കടി ഓരോരുത്തരിലും കാണുകയും അവ വിട്ടുമാറാതെ ഒന്ന് രണ്ട് ആഴ്ചകൾ വരെ നീണ്ടു നിൽക്കുകയും ചെയ്യാറുണ്ട്. പ്രധാനമായും ഇവ നമ്മളിലേക്ക് കടന്നു കൂടുന്നതിന്റെ കാരണം എന്ന് പറയുന്നത് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്.
അതോടൊപ്പം തന്നെ ശരീരത്തിൽ ഈർപ്പം കൊള്ളുന്നതും പലതരത്തിലുള്ള അലർജികളുടെ ഫലമായും ഇത്തരത്തിൽ ഉണ്ടാകാം. ചില സമയങ്ങളിൽ ഉള്ളിലുള്ള പലതരത്തിലുള്ള രോഗത്തിന്റെ ലക്ഷണങ്ങളുമായി ഇവ പ്രകടമാകാറുണ്ട്. ഇത്തരത്തിൽ ചുമ കഫംകെട്ട് പനി എന്നിങ്ങനെയുള്ള വരുമ്പോൾ നാം പ്രധാനമായും മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. കൂടുതലായും ആന്റിബയോട്ടിക്കുകളാണ് ഇത്തരം അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ വിട്ടുമാറാതെ പനി ദിവസങ്ങളോളം നീണ്ടുനിൽക്കുമ്പോൾ അമിതമായി ആന്റിബയോട്ടികൾ ഉപയോഗിക്കുന്നത് വഴി അവ കുറയുമെങ്കിലും അത് നമ്മുടെ ശരീരത്തിന് വരുത്തി വയ്ക്കുന്ന ദോഷങ്ങൾ വളരെ വലുതാണ്. അമിതമായി ആന്റിബയോട്ടിക്കുകൾ എടുക്കുന്നത് വഴി നമ്മുടെ കിഡ്നിയുടെ പ്രവർത്തനവും ദഹന വ്യവസ്ഥയും കരളിന്റെ പ്രവർത്തനവും എല്ലാം താറുമാറാകുന്നു.
അതിനാൽ തന്നെ ആന്റിബയോട്ടികളുടെയും മറ്റു മരുന്നുകളുടെയും സഹായമില്ലാതെ പനി ചുമ കഫകെട്ട് എന്നിവയെ പൂർണമായും നമുക്ക് ഭേദമാക്കാവുന്നതാണ്. അത്തരത്തിൽ കഫക്കെട്ട് ചുമ പനി എന്നിവ പൂർണ്ണമായും നമ്മിൽ നിന്ന് വിട്ടകലുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പദാർത്ഥങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മരുന്ന് ചായയും മരുന്ന് കാപ്പിയും ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.