ഈ ചെടികൾ വെട്ടിക്കളയുന്ന തിനുമുൻപ് ഈ കാര്യം അറിഞ്ഞിരിക്കുക… – Chromolaena odorata medicinal uses

ഈ ഇലയെ അറിയുന്നവരാണോ നിങ്ങൾ. പണ്ടുകാലങ്ങളിൽ വീട്ടിലും പരിസരപ്രദേശങ്ങളിലും എല്ലാം കണ്ടുവരുന്ന ഒന്നാണ് ഈ ചെടി. ഈ ചെടിയുടെ ഗുണങ്ങളും സവിശേഷതകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് കാലങ്ങളിൽ പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു വന്നിരുന്നത് വീട്ടുവൈദ്യങ്ങൾ ആയിരുന്നു. വേലിയിലും പറമ്പിലുമെല്ലാം യാതൊരു പരിചരണവും ഇല്ലാതെ നിൽക്കുന്ന ചെടി ആകും പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നത്.

പഴമക്കാർക്ക് ഓരോ ഔഷധ ചെടിയെ കുറിച്ചും പലതരത്തിലുള്ള അറിവുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പല ചെടികളെക്കുറിച്ചുള്ള അറിവ് നമുക്ക് ഇല്ല. മാത്രമല്ല പല അസുഖങ്ങളും വന്നാൽ തന്നെ ഡോക്ടറെ കാണുകയാണ് പതിവ്. ഇന്നത്തെ കാലത്ത് പലർക്കും ഇത്തരം സസ്യങ്ങളുടെ പേര് പോലും അറിയില്ല. ഇന്ന് ഇത്തരത്തിൽ പരിചയപ്പെടുത്തുന്ന ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. ചെറുപ്പത്തിൽ കളിക്കിടെ ഉണ്ടാവുന്ന.

വീഴ്ചയിൽ സംഭവിക്കുന്ന ചെറിയ മുറിവുകൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. കളിക്കിടെ വീണു കാല് ഉരഞ്ഞു ഇരിക്കുമ്പോൾ ഇത് പുരട്ടുന്നത് പലരുടേയും ഓർമ്മയിൽ ഇന്നും ഉണ്ടാകും. ഈ ചെടിയുടെ നീര് മുറിവുകളിൽ ഒഴിക്കുന്നത് വഴി മുറിവുകൾ പെട്ടെന്ന് തന്നെ കരിയുന്നതാണ്. കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിച്ച വർ ഈ ഇലയെ മറക്കാൻ കഴിയില്ല. പലസ്ഥലങ്ങളിലും പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്.

മുറി പച്ച ഐമ പച്ച കാട്ടപ്പ എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.