പുരുഷന്മാരിൽ കാണുന്ന തൂങ്ങിയ മാറിടം കാരണമിതാണ്… ഇതു പരിഹരിക്കാം… – gynecomastia symptoms

പുരുഷന്മാരെ മാനസികമായി തളർത്തുന്ന ഒരു പ്രശ്നമാണ് തൂങ്ങിയ മാറിടം. നെഞ്ചുറപ്പ് ഏതൊരു ആണിന്റെയും സ്വപ്നമാണ്. അത് എങ്ങനെ മാറ്റിയെടുക്കാം. ഇത് എങ്ങനെ ചെയ്യാം ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഗൈനക്കോമാസ്റ്റിയ എന്നറിയപ്പെടുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്.

സാധാരണയായി ഇത് കാണുന്നത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആണ് സാധാരണഗതിയിൽ ഉണ്ടാകേണ്ടത്. ഈസ്ട്രജൻ സ്ത്രീകൾക്കുണ്ടാകുന്ന ഒന്നാണ്. സ്ത്രീകളുടെ ഹോർമോൺ കൂടുന്നതാണ് സ്ത്രീകൾക്ക് സ്തനങ്ങളുടെ വലിപ്പം കൂടുന്നത്. ഈ ഒരു അവസ്ഥ പുരുഷന്മാർക്ക് വന്നുകഴിഞ്ഞാൽ ആണുങ്ങൾക്ക് ആണെങ്കിലും മാറിടം തൂങ്ങാം. ടെസ്റ്റോസ്റ്റിറോണ് അളവ് കുറയുക ഈസ്ട്രജൻ അളവ് കൂടുക എന്നൊരു അവസ്ഥയാണ് ഇതിന് പ്രധാനകാരണം. എപ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത് എന്ന് നോക്കാം.

വളരെ ചെറിയ കുട്ടികളിൽ ജനിച്ചു കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനുള്ള പ്രധാന കാരണം ഈസ്ട്രജൻ എങ്ങനെ വന്നു ഇത്തരം കുട്ടികളിൽ. അമ്മയുടെ ദേഹത്ത് ഉള്ള ഈസ്ട്രജൻ കുഞ്ഞിന്റെ ശരീരത്തിൽ കയറിയതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. വളരെ കോമൺ ആയി കാണുന്ന ഒരു കാര്യം എന്നു പറയുന്നത് കുട്ടികളിൽ 10 13 വയസ്സായി ഒരു അഡൾട്ട് അവസ്ഥയിലേക്ക് കയറുന്ന ഈ സമയത്ത് ആണ് കണ്ടുവരുന്നത്.

ഇത്തരം കാര്യങ്ങൾ സാധാരണഗതിയിൽ പുറത്തു പറയാറില്ല. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.