നാലാം വയസ്സിൽ സമൂഹത്തിൽ ഒറ്റപ്പെട്ട ബാലൻ… പിന്നീട് സംഭവിച്ചത് വിശ്വസിക്കാൻ കഴിയില്ല… ഇന്ന് ആരെന്ന് കണ്ടോ…

ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധി ഘട്ടങ്ങൾ മുന്നിൽ വന്നാലും അതെല്ലാം നിഷ്പ്രയാസം തരണം ചെയ്യുന്നവനാണ് ജീവിതത്തിൽ വിജയിച്ച് മുന്നേറാൻ സാധിക്കു. ജീവിതത്തിൽ പലരും പലതും പറഞ്ഞ് നിരുത്സാഹപ്പെടുതാം ആരും കൂടെയില്ലാത്ത അവസ്ഥ പോലും ഉണ്ടാകാം. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ തളരാതെ മുന്നോട്ടു പോകുക തന്നെ വേണം. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെ കാണാൻ കഴിയുക. ചെറുപ്പത്തിൽതന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലുവയസുകാരനെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.

ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട നാലുവയസുകാരന്റെ ജീവിതത്തിൽ പിന്നീട് എന്താണ് സംഭവിക്കുക എന്ന് പറയണ്ടല്ലോ. പിന്നീട് 25 വർഷങ്ങൾക്കു ശേഷം സംഭവിച്ച കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇയാൾക്ക് നാലു വയസ്സ് പ്രായമായ പ്പോഴാണ് കുടുംബത്തെ നഷ്ടപ്പെടുന്നത്. ജേഷ്ഠൻ റെയിൽവേയിൽ ജോലി ചെയ്യുകയായിരുന്നു. രാത്രി വളരെ വൈകിയതിനാൽ ക്ഷീണിതനായ നാലുവയസുകാരൻ സ്റ്റേഷനിൽ ഒരു സീറ്റിൽ ഇരുന്നു ഉറങ്ങിപ്പോയി.

ജേഷ്ഠൻ വന്നു വിളിക്കും എന്ന് അവൻ കരുതിയിരുന്നു. എന്നാൽ നിർഭാഗ്യകരമായ ഉറക്കം ആ യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഉറക്കമുണർന്നപ്പോൾ തന്റെ പ്രിയപ്പെട്ടവരെ ആരെയും അവിടെ കണ്ടില്ല. ആകെ ഭയന്നുപോയ അവൻ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ട്രെയിനിൽ സഹോദരൻ ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു. എന്നാൽ ചേട്ടനെ കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്തവിധം ട്രെയിനിന് വേഗത കൂടിയിരുന്നു.

പിന്നീട് കണ്ണു തുറന്നപ്പോൾ എത്തിപ്പെട്ടത് കൊൽക്കത്തയിൽ ആയിരുന്നു. പിന്നീട് വിശപ്പ് തലയ്ക്കു പിടിച്ചപ്പോൾ മറ്റു കുട്ടികളോടൊപ്പം ഭിക്ഷാടന ത്തിലേക്ക് തിരിയുക അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. ഒടുവിൽ അവനും ഭിക്ഷക്കാരനായി. തെരുവിൽ കഴിയുന്ന ആ കുഞ്ഞിന്റെ അവസ്ഥകണ്ട് ഒരു അനാഥാലയം അവനെ ഏറ്റെടുത്തു. പിന്നീട് ഓസ്ട്രേലിയൻ ദമ്പതികൾ ഇവനെ ദത്തെടുത്തു. എങ്കിലും അവൻ കുടുംബത്തെയും നാടിനെയും മറന്നില്ല. അങ്ങനെ അവൻ വർഷങ്ങൾക്കുശേഷം സ്വന്തം നാട്ടിലെത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.