പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ… ഇവ അറിയാതെ പോകരുത്… – Diabetes food list

പ്രമേഹമെന്ന ജീവിതശൈലി അസുഖം ഇന്ന് ഒട്ടുമിക്ക പേരിലും കണ്ടുവരുന്ന ഒന്നാണ്. കുടുംബത്തിലെ ഒരാൾക്കെങ്കിലും പ്രമേഹം ഇല്ലാതിരിക്കില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് പ്രമേഹരോഗികളുടെ എണ്ണം വലിയ രീതിയിൽ തന്നെ വർധിച്ചു വരുന്നത് കാണാം. പണ്ടുകാലങ്ങളിൽ നിന്ന് വളരെ വലിയ വ്യത്യാസമാണ് ഇന്ന് വന്നിരിക്കുന്നത്. പണ്ടുകാലങ്ങളിൽ വളരെ കുറവ് ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നാണ് പ്രമേഹം.

എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കാണുന്ന ഒന്നായി പ്രമേഹം മാറിക്കഴിഞ്ഞു. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും പ്രമേഹത്തിന് കാരണമാണ്. ഇത്തരത്തിൽ പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പ്രമേഹരോഗികൾക്ക് കഴിക്കാൻ കഴിയാത്ത ഭക്ഷണങ്ങളുണ്ട്. അതുപോലെതന്നെ ഇവർ ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളും ഉണ്ട്. അത്തരത്തിലുള്ള ഭക്ഷണസാധനങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഒന്നാമതായി പറയുന്ന ഒന്നാണ് മധുരപാനീയങ്ങൾ. പ്രമേഹരോഗികളെ സംബന്ധിച്ച് ഏറ്റവും ദോഷകരമായ ഒന്നാണ് ഇത്. കാർബണേറ്റ് പാനീയങ്ങൾ അതുപോലെതന്നെ ഫ്രൂട്ട് പഞ്ച് മറ്റ് മധുരപാനീയങ്ങൾ ഇവയൊന്നും കുടിക്കാൻ പാടില്ല. പൊണ്ണത്തടി വയറിലെ കൊഴുപ്പ് ഫാറ്റിലിവർ ഹൃദ്രോഗം തുടങ്ങിയ എല്ലാ അസുഖങ്ങൾക്കും ഈ പാനീയങ്ങൾ കാരണമാകാം. പിന്നെ കാണുന്ന ഒന്നാണ് സ്മൂത്തിസ്. ഇതു കൂടാതെ മറ്റൊന്നാണ് ട്രാൻസ്ഫാറ്റുകൾ പീനട്ട് ബട്ടർ ക്രീം എന്നിവ ആരോഗ്യത്തിന് ദോഷകരമാണ്.

നാലാമതായി പറയുന്നത് ഉണക്കമുന്തിരി. ഉണക്കമുന്തിരി പോലുള്ളത് ഉണങ്ങിക്കഴിഞ്ഞാൽ പഞ്ചസാരയുടെ അളവ് കൂടും. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.