പച്ചമാങ്ങ എത്ര വർഷം ആയാലും കേട് വരില്ല… ഇത് ചെയ്താൽ മതി… – How to keep raw mango long time in fridge

മാങ്ങ എന്ന് കേൾക്കുമ്പോൾ തന്നെ കൊതി വരുന്നവരാണ് പലരും. അതിൽ തന്നെ പച്ചമാങ്ങ ആണെങ്കിൽ വായിൽ വെള്ളമൂറും. പച്ച മാങ്ങ ഉപ്പിലിട്ടു അച്ചാർ ഇട്ടും നമ്മൾ കഴിക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന മാങ്ങ പലപ്പോഴും കേടായി പോകുന്നത് കാണാറുണ്ട്. പൂപ്പൽ വരുന്നതും കഴിക്കാൻ കഴിയാതെ കളയേണ്ടി വരുന്ന സന്ദർഭങ്ങളും നിരവധിയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നാണ് താഴെ പറയുന്നത്.

പച്ചമാങ്ങയുടെ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പച്ചമാങ്ങ ഒരുവർഷത്തോളം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്ന് ഇവിടെ പറയുന്നു. മാങ്ങാ അച്ചാർ ഇടുമ്പോൾ അത് കൂടുതൽ നാൾ കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം എന്നുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പച്ചമാങ്ങ വ്യത്യസ്തമായ രീതിയിൽ എങ്ങനെ ഉപ്പിലിടാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യത്തിനുള്ള വെള്ളം എടുക്കുക അതിലേയ്ക്ക്.

ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കുക. ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഈ വെള്ളം നന്നായി തിളച്ചതിനുശേഷം സ്റ്റവ് ഓഫ് ആക്കുക. നന്നായി ഇളക്കി മിക്സ് ചെയ്ത് കൊടുക്കുക. പിന്നീട് പച്ചമാങ്ങ നിങ്ങൾക്കിഷ്ടമുള്ള വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കുക. ചെറുതായി കട്ട് ചെയ്യണമെങ്കിൽ ചെറുതായി കട്ട് ചെയ്യാവുന്നതാണ്. ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്.

പിന്നീട് വെള്ളത്തിന്റെ അംശം ഇല്ലാത്ത ജാ റിലേക്ക് ഈ മാങ്ങ ഇട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ പച്ചമുളക് ഇടാവുന്നതാണ്. പിന്നീട് അതിലേക്ക് വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്ത് കൊടുക്കണം. നേരത്തെ തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. മാങ്ങയുടെ മുകളിൽ വരെ വെള്ളം നിൽക്കുന്ന രീതിയിൽ ഇത് ഒഴിച്ചുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.