വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും… ഞെട്ടിക്കുന്ന 10 ഗുണങ്ങൾ – Health benefits of garlic in Malayalam

ഒരുവിധം എല്ലാ വീട്ടിലും അടുക്കളയിൽ കാണുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് ഇത്. പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട് വെളുത്തുള്ളി ഇട്ട് പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന്. ജലദോഷം രോഗങ്ങൾ മുതൽ ഉയർന്ന രക്തസമ്മർദ്ദം ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെ ഒരു പ്രതിരോധമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇത്. കൂടാതെ വെളുത്തുള്ളി പാൽ മറവി രോഗത്തെയും വരാതിരിക്കാൻ സാധിക്കുന്ന ഒന്നാണ്.

വെളുത്തുള്ളിയിൽ മാംഗനീസ് വൈറ്റമിൻ സി ബി സെലേനിയം നാരുകൾ കാൽസ്യം കോപ്പർ പൊട്ടാസ്യം അയ്യൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പാലിൽ ആണെങ്കിൽ കാൽസ്യം പൊട്ടാസ്യം വൈറ്റമിൻ എ വൈറ്റമിൻ ബി 12 എന്നിവ കൂടുതലാണ് കാണാൻ കഴിയുക. രക്തസമ്മർദ്ദം നോർമലായി സൂക്ഷിക്കാനും ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളിയുടെ പാലിന് കഴിയുന്നതാണ്.

ഇത് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പാൽ വെളുത്തുള്ളി മഞ്ഞൾപൊടി രുചി കൂട്ടാനായി കുരുമുളകും തേനും ആവശ്യത്തിന് ഉപയോഗിക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് താഴെ പറയുന്നത്. പാൽ നന്നായി തിളപ്പിക്കുക അതിനുശേഷം വെളുത്തുള്ളി നന്നായി ചതച്ച് ശേഷം അവ പാലിൽ ചേർക്കുക. അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക. തുടർന്ന് ഇത് മൂന്നും കൂടി നന്നായി തിളപ്പിക്കുക. വെളുത്തുള്ളി അല്ലികൾ മൃദുവാകുന്നതുവരെ ഇത് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. ഇത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്.

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇത് സഹായകരമാണ്. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായകരമാണ്. കൂടാതെ എച്ച്ഡിഎൽ നല്ല കൊളസ്ട്രോൾ അളവ് കൂട്ടുകയും ചെയ്യുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.