യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപയ്ക്ക്… കാരണം അറിഞ്ഞു തലയിൽ കൈവെച്ച് ആക്രികടക്കാരൻ…

നിസ്സാരമായി നമ്മൾ കരുതുന്ന ചില വസ്തുക്കളുടെ മൂല്യം അറിഞ്ഞാൽ ചിലപ്പോൾ ഞെട്ടി പോകാറുണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. പുരാതനമായ ചില വസ്തുക്കൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന കാലമാണ് ഇത്. പൊന്നുവില കൊടുത്ത് ഇത്തരം വസ്തുക്കൾ സ്വന്തമാക്കാൻ നിരവധി ആളുകൾ ഇന്ന് ലോകത്ത് ഉണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പിന്നീട് കൂടിയ വിലയ്ക്ക് വിൽകുന്ന കച്ചവട രീതി പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരത്തിൽ യുകെയിൽ നടന്ന സംഭവമാണ് ഏവരെയും ഞെട്ടിച്ചത്. ഇവിടെ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നും 500 രൂപയ്ക്ക് വാങ്ങിയ മര കസേര വിറ്റുപോയത് പതിനാറര ലക്ഷം രൂപയ്ക്കാണ്. ഇതിന് പൊന്നുംവില ലഭിക്കാൻ ഒരു കാരണവും ഉണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിൽ ഉള്ള ഒരു ആർട് സ്കൂളിൽ നിന്ന് ഉള്ളതാണ് ഈ കസേര. പതിനെട്ടാം നൂറ്റാണ്ട് മുതൽ ട്രെൻഡ് ആയിരുന്ന ഒരു പരമ്പരാഗത തടി കസേര ആയിരുന്നു ഇത്. യുകെയിലെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാൽ വാങ്ങുമ്പോൾ ഇതിൽ വിലയേറിയ ഡിസൈൻ ഉള്ളതായി അവർ അറിഞ്ഞിരുന്നില്ല. ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന അടുത്തബന്ധു കസേരയിൽ.

എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാൻ ഇടയായി. പിന്നീട് കസേര യെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഒടുവിൽ ഒരു ചരിത്രകാരനും ആയി ബന്ധപ്പെട്ടപ്പോൾ കസേര ഇരുപതാം നൂറ്റാണ്ടിൽ തുടക്കത്തിൽ ഓസ്ട്രിയയിൽ വിയന്നയിൽ ഉള്ള ആർട്സ് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. 1902 ൽ പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരൻ ആയ കൊളോ മാൻ ഹോസ്റ്റർ ആണ് ഈ കസേര രൂപകല്പന ചെയ്തത് എന്നതാണ് ഇതിന്റെ മൂല്യം ഉയർത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.