വീട്ടിൽ ഈ ചെടി ഉണ്ടോ… എങ്കിൽ ഈ കാര്യങ്ങൾ തിരിച്ചറിയുക… അറിയാതെ ഇരിക്കരുത്… – Panikoorka benefits in malayalam

നമ്മുടെ ചുറ്റിലും കാണുന്ന ഓരോ സസ്യ ജാലത്തെ കുറിച്ച് കൂടുതലായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വീടുകളിലും പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീട്ടിൽ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഒരുവിധം എല്ലാവർക്കും പരിചിതമായ ഒന്നാണ് ഈ ചെടി. നിരവധി ആളുകളുടെ വീട്ടിൽ കാണാൻ സാധ്യതയുള്ള ഒന്നാണ് ഇത്. അതെ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന പനിക്കൂർക്ക യാണ് ഇത്.

പല പേരുകളിലും അറിയപ്പെടുന്ന ഒന്നാണ് ഇത്. കർപ്പൂരവല്ലി കഞ്ഞികൂർക്ക നവര എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഇതിനു പറയുന്ന മറ്റു പേരുകൾ അറിയാമെങ്കിൽ കമന്റ് ചെയ്യുക. ഇത് ഉപയോഗിച്ചിട്ടുള്ള വർ ആണെങ്കിൽ നിങ്ങൾ ലൈക്ക് ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്കയെ കുറിച്ചാണ്. ഈ ചെടിയുടെ ഒരുപാട് ഔഷധഗുണങ്ങളെക്കുറിച്ച് അതുപോലെതന്നെ ഇത് എങ്ങനെ വച്ചു പിടിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

ആയുർവേദത്തിൽ പനിക്കൂർക്ക നിരവധി അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. കഫക്കെട്ട് പ്രശ്നങ്ങൾക്ക് നല്ലൊരു ഔഷധമാണ് ഇത്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നു. ഗൃഹ വൈദ്യത്തിൽ ചുക്കുകാപ്പി യിലെ പ്രധാന ചേരുവയാണ് ഇത്. ഇതിന്റെ ഇലയുടെ നീര് കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുന്നതാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർക്കയുടെ ഇല.

വയറിളക്കാൻ ഇത് കഴിക്കുകയാണെങ്കിൽ കൃമിശല്യം പുറത്തുകളയാൻ സഹായിക്കുന്നു. ഗ്രഹണി പ്രശ്നങ്ങൾക്കും പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.