പ്രതിരോധം കൂടിയാലും പ്രശ്നം… ശരീരത്തിൽ പ്രതിരോധ ശേഷി കൂടിയാൽ നിരവധി പ്രശ്നങ്ങൾ… – Autoimmune disease Symptoms

ശരീരത്തിൽ അസുഖങ്ങൾ വരാതിരിക്കാനും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും ശരീരത്തിന് പ്രതിരോധശേഷി ആവശ്യമാണെന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധ ശേഷിക്ക് ആവശ്യമായ ഭക്ഷണ ശീലങ്ങളേ കുറിച്ചും എല്ലാവർക്കും അറിയാവുന്നതാണ്. ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്ന് പറഞ്ഞാൽ എന്താണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ക്കെതിരെ നമ്മുടെ ശരീരം തന്നെ ആന്റിബോഡി ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം രോഗാവസ്ഥയാണ് ഇത്.

ഇത് എന്തെല്ലാം തരത്തിൽ ആണ് കാണാൻ കഴിയുക. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്. ഇതിന് കാരണങ്ങൾ എന്തെല്ലാമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആമവാതം എന്ന് സാധാരണയായി പറയുന്ന അസുഖം ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. ഇത്തരത്തിൽ ഒട്ടനവധി അസുഖങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ലൂപ്പസ് രോഗം എഴുന്നേൽക്കുമ്പോൾ.

കൈ നിവർത്താൻ കഴിയാത്ത അവസ്ഥ നടു വേദന കൈ വേദന കാൽ വേദന കൂടാതെ ചർമരോഗങ്ങൾ ചർമം കറുപ്പുനിറത്തിൽ കാണുക തുടങ്ങിയ ബുദ്ധിമുട്ടുകളാണ് ഇത്തരക്കാരിൽ പ്രധാനമായും കണ്ടുവരുന്നത്. നമ്മുടെ ശരീരത്തിലെ ആന്റി ബോഡീസ് നമ്മുടെ ശരീരത്തിലെ കോശങ്ങൾ ക്കെതിരെ തന്നെ ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. സാധാരണ കണ്ടുവരുന്ന അലർജിയിൽ പോലും ഇത്തരത്തിലുള്ള പ്രതിഭാസമാണ് കണ്ടുവരുന്നത്.

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ അതിനുവേണ്ട ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.