ഇനി ഇത് വെറുതെ കളയല്ലേ… ആവശ്യമുണ്ട്… ഞെട്ടിക്കുന്ന ഗുണങ്ങൾ..!! Simple Home tips

നല്ല ചൂട് സമയം ആയതുകൊണ്ട് തന്നെ ദിവസവും നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കുന്നത് ചിലരുടെ പതിവാണ്. ഇങ്ങനെ ശീലിച്ച വരും നിരവധി പേരാണ്. പക്ഷേ നാരങ്ങ വെള്ളം കുടിച്ചു കഴിയുമ്പോൾ ഇതിന്റെ തൊലി എപ്പോഴും വെറുതെ കളയുകയാണ് ചെയ്യുന്നത്. ഈ വീഡിയോ കാണുന്നവർ ആരും തന്നെ ഇനി നാരങ്ങയുടെ തൊലി കളയരുത്. നാരങ്ങയുടെ തൊലി ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

അധികമാർക്കും അറിയാത്ത ഒന്നാണ് ഇത്. ഈ തൊലി ഒരു വെള്ള പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കുപ്പിയിൽ ആക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. എത്രനാൾ വേണമെങ്കിലും ഇത് കേടാവാതെ ഫ്രഷ്‌നെസ്സ് കൂടി ലഭിക്കുന്നതാണ്. നാരങ്ങാത്തോട് ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്യുക. അതിനുശേഷം ഈ നാരങ്ങാത്തൊലി ആവിയിൽ വേവിച്ചെടുക്കുക. പുട്ട് കുടം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. നാരങ്ങാത്തൊലി നന്നായി ആവിയിൽ വേവിച്ചെടുക്കുക.

അതിനുശേഷം ഒരു ബൗൾ എടുക്കുക. അതിലേക്ക് നെല്ലിക്ക വലിപ്പത്തിൽ ഉള്ള ഒരു പുളി ഇട്ടുകൊടുക്കുക. പിന്നീട് ഒരു കപ്പ് വെള്ളമൊഴിച്ചു ഇത് കുതിർത്തെടുക്കുക. പിന്നീട് ഒരു മൺചട്ടി സ്റ്റവിൽ വയ്ക്കുക. സ്റ്റവ് നന്നായി ചൂടാവുന്ന സമയത്ത് ഇതിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു ഉല്ലുവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ച് കടുക് കൂടി ചേർത്ത് കൊടുക്കുക. കുറച്ച് ഇഞ്ചി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ വെളുത്തുള്ളി ചേർത്ത് കൊടുക്കുക. പച്ചമുളകും ചേർത്തു കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. 3 വറ്റൽ മുളക് ചേർത്ത് കൊടുക്കുക. പിന്നീട് മഞ്ഞൾപൊടി മുളകുപൊടി കായം പൊടി പിന്നീട് പുളിവെള്ളം ഒഴിച്ചു കൊടുക്കുക. കുറച്ച് വിനാഗിരി ഒഴിച്ചു കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ വേവിച്ച നാരങ്ങാത്തൊലി ഇട്ടു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.