കാഞ്ഞിരം ഈ രീതിയിൽ ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന ഫലം… ഇനി ഈ കാര്യങ്ങൾ അറിയാതെ ഇരിക്കരുത്… – Natural health tips

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാഞ്ഞിരത്തെ കുറിച്ചാണ്. എല്ലാവർക്കും ഏകദേശം അറിയുന്ന ഒന്നാണ് കാഞ്ഞിരം. പണ്ടുമുതൽ തന്നെ എല്ലാവരുടെയും വീട്ട് പരിസരങ്ങളിൽ കണ്ടു വരുന്ന ഒന്നാണ് ഇത്. തടി ആയും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത്. ഇതിനു ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇതുകൂടാതെ ഇത് ഒരു വിഷ സസ്യം കൂടിയാണ്. പണ്ടുകാലങ്ങളിൽ ആത്മഹത്യയ്ക്ക് കൂടുതൽ പേരും ഉപയോഗിച്ചിരുന്നത് ഈ ചെടിയാണ്.

പ്രധാനമായും രണ്ടു തരത്തിലുള്ള കാഞ്ഞിരം കാണാൻ കഴിയും. വള്ളിയായി പടർന്നുപിടിക്കുന്ന കാഞ്ഞിരവും തടിയായി കാണാവുന്ന കാഞ്ഞിരവും കാണാൻ കഴിയും. മധുരമുള്ള കാഞ്ഞിരവും കൈപ്പ് കാഞ്ഞിരവും ഉണ്ട്. മരം കൂടുതലും കയ്പ്പ് കാഞ്ഞിരം ആണ്. തടി കാഞ്ഞിര ത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആയുർവേദത്തിൽ ഇത് സമൂലമായി ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ വേരും തണ്ടും ഇലയും പൂവും എല്ലാം തന്നെ ഉപയോഗിക്കുന്നുണ്ട്.

കൃത്യമായ പാകത്തിന് ഉപയോഗിക്കുമ്പോൾ ഇത് വിഷത്തിൽ നിന്ന് മാറി ഒരു മരുന്നായി മാറുകയാണ് ചെയ്യുന്നത്. രക്തവാദം അതുപോലെതന്നെ ആമവാതം രക്താതിസാരം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കാഞ്ഞിരത്തിന്റെ തണ്ട് അതുപോലെ തെച്ചിപ്പൂവ് തുടങ്ങിയവ ഉപയോഗിക്കുന്നത് വഴി തിമിരം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ കണ്ണിനകത്ത് കണ്ടുവരുന്ന ഫംഗൽ ബാധ മാറാൻ കണ്ണിലെ ചെങ്കണ്ണ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ മാറാത്ത വ്രണങ്ങൾ ഉണ്ടെങ്കിൽ.

തളിരിലയും അതുപോലെതന്നെ കുരുവും അരച്ച് എണ്ണയിൽ പുരട്ടി മാറാത്ത വ്രണങ്ങളിൽ തേക്കുക യാണെങ്കിൽ വേഗത്തിൽ അത്തരത്തിലുള്ള വ്രണങ്ങൾ കഴിയുവാൻ സഹായിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.