ഗ്രാമത്തിൽ വർഷങ്ങളായി ഒരു നില വീടുകൾ മാത്രം… ഇതിനു പിന്നിലെ രഹസ്യം അറിഞ്ഞാൽ ഞെട്ടും..!!

വീടുകൾ നിർമ്മിക്കുമ്പോൾ ഒരു നിലയിൽ നിർമ്മിക്കുന്ന വരും ഒന്നിൽ കൂടുതൽ നിലകളോടെ നിർമ്മിക്കുന്ന വരും ഉണ്ട്. എന്നാൽ വർഷങ്ങളായി ഒരു ഗ്രാമത്തിൽ കാണാൻ കഴിയുക ഒറ്റ നില വീടുകൾ മാത്രമാണ്. ഇതിൽ പിന്നിലെ കാരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 700 വർഷമായി ഈ ഗ്രാമത്തിൽ ഒറ്റ നില വീടുകൾ മാത്രമാണ്. മനോഹരമായ പൈതൃകത്തിനും സാംസ്കാരിക കഥകൾക്കും പേരുകേട്ടതാണ് രാജസ്ഥാൻ.

അവിടുത്തെ ഉത്സർ ഗ്രാമത്തിലും ഇത്തരത്തിൽ സവിശേഷമായ ഒരു കഥ പറയാനുണ്ട്. അവിടെയുള്ള വീടുകൾക്ക് ഒറ്റനില മാത്രമാണ് ഉള്ളത്. അവിടെ ആരും ഇതിനു മുകളിൽ നില കെട്ടാൻ ശ്രമിക്കാറില്ല. അത് പണക്കാരൻ ആയാലും പാവപ്പെട്ടവൻ ആയാലും ഒറ്റനില വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ 700 വർഷമായി ഈ ഗ്രാമത്തിൽ ആരും വീടുകൾക്ക് മുകളിൽ ഒരു നില കൂടി പണിതിട്ട് ഇല്ല എന്നാണ് അതിശയകരമായ മറ്റൊരുകാര്യം.

അതിനു പിന്നിലൊരു ശാപത്തിന്റെ കഥയാണ് ഗ്രാമവാസികൾക്ക് പറയാനുള്ളത്. ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് ഇവിടെ താമസിച്ചിരുന്ന ഗ്രാമീണൻ ആയിരുന്നു പൊങ്ങീയ ഒരിക്കൽ ഗ്രാമത്തിൽ വന്ന കള്ളന്മാരെ ഇയാൾ ധൈര്യത്തോടെ നേരിടുകയും ചെയ്തു. അന്ന് നടന്ന മോഷണത്തിൽ മോഷ്ടാക്കൾ ഇയാളെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. തുടർന്ന് അവിടെ നിന്ന് ജീവനും കൊണ്ട് ഓടിയ അദ്ദേഹം ഭാര്യ സഹോദരന്റെ വീട്ടിൽ അഭയം തേടി. മോഷ്ടാക്കൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല.

അവർ അദ്ദേഹത്തെ തിരഞ്ഞ് ആ വീട്ടിലെത്തി. തുടർന്ന് അവർ രണ്ടാം നിലയിൽ എത്തി ഇയാളെ പിടികൂടി. കറുത്തറുത്ത് കൊല്ലുകയും ചെയ്തു. ഭാര്യ സതി അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ മരിക്കുന്നതിനുമുമ്പ് അവൾ ഗ്രാമവാസികളെ ശപിച്ചു. ഇനി മുതൽ ഈ ഗ്രാമത്തിൽ വീടുകൾക്ക് മുകളിൽ മറ്റൊരു നില പണിയരുത്. അതിനുശേഷം ഗ്രാമത്തിൽ ആരും തന്നെ ബഹുനിലക്കെട്ടിടങ്ങൾ പണിയാൻ ധൈര്യപ്പെട്ടില്ല. അങ്ങനെ ചെയ്താൽ ആപത്ത് ഉണ്ടാകും എന്നാണ് അവിടുത്തുകാർ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.