വെറുംവയറ്റിൽ ഈ ഭക്ഷണം കഴിച്ചാൽ പണികിട്ടും… ഇനിയെങ്കിലും സൂക്ഷിക്കുക…

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലായിപ്പോഴും കിട്ടിയത് കഴിച്ചു പോകുന്നവരാണ് എല്ലാവരും. അത്തരക്കാർ ഇക്കാര്യങ്ങൾ തീർച്ചയായും അറിയണം. വെറും വയറ്റിൽ ഈ ഭക്ഷണം കഴിക്കാറുണ്ടോ എങ്കിൽ പണിപാളും. രാവിലെ എഴുന്നേറ്റ് ഉടൻതന്നെ ഒരു കപ്പ് ചെറു ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്നകാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. വെറും വയറ്റിൽ വെള്ളം പോലും കുടിക്കാതെ ഭക്ഷണം കഴിക്കുന്ന വരെ നാം കണ്ടിട്ടുണ്ട്.

ഇത് ആരോഗ്യത്തിന് വലിയ രീതിയിൽ തന്നെ ദോഷം ചെയ്യുന്ന ഒന്നാണ്. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. മധുരം വെറുംവയറ്റിൽ മധുരം കഴിക്കുന്നത് അപകടമാണ്. വെറും വയറ്റിൽ മധുരം കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിപ്പിക്കുന്നു. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാൽ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

തൈര് വെണ്ണ മോര് എന്നിവ രാവിലെ വെറും വയറ്റിൽ കഴിക്കരുത്. ഇത് വയറ്റിൽ എത്തുന്നവർ ഹൈഡ്രോക്ലോറിക് ആസിഡ് ആയി മാറുകയും ചെയ്യുന്നു. വാഴപ്പഴം പൊതുവേ ദഹനത്തിന് നല്ല ഭക്ഷണമാണ് വാഴപ്പഴം. എന്നാൽ അമിതമായ അളവിൽ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം വെറും വയറ്റിൽ കഴിച്ചാൽ രക്തത്തിലെ പൊട്ടാസ്യം അളവിൽ മാറ്റം വരും. എരിവുള്ള ഭക്ഷണങ്ങൾ ഇത് വെറും വയറ്റിൽ കഴിക്കാതെ നോക്കുക.

ഇങ്ങനെ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ആണ് കൂടുതൽ ഉണ്ടാവുക. അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പറയുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.