അർദ്ധരാത്രി ഓട്ടോക്കാരന് റോഡിൽ നിന്ന് കിട്ടിയത് 500 ന്റെ നോട്ടുകെട്ടുകൾ… എന്നാൽ ഇദ്ദേഹം ചെയ്തത് കണ്ടോ… കയ്യടിച്ച് സോഷ്യൽ മീഡിയ…

മനുഷ്യത്വം എന്നതും സത്യസന്ധത എന്നതും അന്യം നിന്നു പോകുന്ന കാലത്താണ് നാമിന്ന് ജീവിച്ചു പോകുന്നത്. മറ്റുള്ളവരുടെ സമ്പാദ്യം കൈക്കലാക്കാൻ ശ്രമിക്കുന്നവർ ഇന്നത്തെ കാലത്ത് നിരവധി പേരാണ്. മറ്റുചിലരാകട്ടെ പുറത്ത് സത്യസന്ധത അഭിനയിക്കുന്ന വരും ആണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ലോകത്തിൽ ഇന്നും മനുഷ്യത്വവും സത്യസന്ധതയും നില നിൽക്കുന്നവർ ഉണ്ട് എന്ന് കാണിച്ചുതരുന്ന സംഭവവികാസങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

അർദ്ധരാത്രി വാഹനമോടിച്ചു പോകുമ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന 500 രൂപയുടെ നോട്ടുകൾ ഒന്നും രണ്ടും നോട്ടുകൾ അല്ല. വാഹനം നിർത്തി ഇറങ്ങിയപ്പോൾ അല്പദൂരം മാറി പിന്നെയും കുറെ നോട്ടുകൾ. എല്ലാം പെറുക്കി എണ്ണി നോക്കി കഴിഞ്ഞപ്പോൾ 23,500 രൂപ ആകെ ഉണ്ട്. അല്പം ദൂരെ മാറി കുറച്ചു കടലാസുകളും ഇതിന്റെ ഒപ്പം കിട്ടിയെങ്കിലും ഉടമയെ തിരിച്ചറിയുന്ന അടയാളങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. നഗരത്തിൽ രാത്രി ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു യുവാവിന് ഉണ്ടായ അനുഭവമാണ്.

ഇവിടെ കാണാൻ കഴിയുക. ഇദ്ദേഹം 16ന് പുലർച്ചെ പണം കളഞ്ഞു കിട്ടുകയായിരുന്നു. റോഡിൽ ചിതറിക്കിടന്നിരുന്ന പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം കൈമാറി. ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പിലേക്ക് വിവരം പടർന്നതോടെ പണത്തിന്റെ ഉടമകളായി എത്തിയത് നിരവധിപേരാണ്. എന്നാൽ ഇവർ പറഞ്ഞ അടയാളങ്ങളൊന്നും കളഞ്ഞു കിട്ടിയ കടലാസിൽ ഉണ്ടായിരുന്നില്ല.

ഒടുവിലാണ് ആ ഭാഗത്ത് സ്റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന ഒരു യുവാവ് അവിടെ എത്തിയത്. ഫേബ്രിക്കേഷൻ വർക്കുകൾക്ക് വേണ്ടി വരച്ച സ്കെച്ചുകളും ഫോൺ നമ്പറുകളും ആയിരുന്നു ആ കടലാസ്സിൽ ഉണ്ടായിരുന്നത്. അടയാളം കൃത്യമായ തോടെ പോലീസ് സ്റ്റേഷനിൽ വച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് പണം ഉടമയ്ക്ക് കൈമാറി. മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ച പണം ബൈക്ക് യാത്രക്കിടയിൽ റോഡിൽ വീഴുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.