ഉത്തരക്കടലാസിൽ ഈ മൂന്നാം ക്ലാസ്സുകാരൻ എഴുതിയത് കണ്ടോ..!! വൈറലായി കുറിപ്പ്…

കുട്ടികൾ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ കേൾക്കണമെന്നില്ല. പലപ്പോഴും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇത്തരത്തിലുള്ള അവസ്ഥകൾ ഇഷ്ടപ്പെടണമെന്നില്ല. ഇവർ എന്തു പറഞ്ഞിട്ടും മാതാപിതാക്കൾ കേൾക്കാത്ത സാഹചര്യവും ഉണ്ടാകാം. പിന്നീട് അവർ അവരുടെ മനസ്സിലുള്ളത് മറ്റൊരിടത്ത് പറയാൻ അവസരം ലഭിച്ചാൽ അത് തുറന്നു പറയുകയും ചെയ്യും. ഇത് കുട്ടികളുടെ നിഷ്കളങ്ക മനസ്സിന്റെ പ്രത്യേകതയാണ്. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.

ഒരു മൂന്നു വയസ്സുകാരന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാന ഭക്ഷണമാണ് പുട്ട്. രാവിലെ പ്രഭാതഭക്ഷണത്തിന് പുട്ട് ഉണ്ടെങ്കിൽ അത് തികച്ചും വ്യത്യസ്തത തന്നെയാണ്. പുട്ടിന് ഒപ്പം കടലയും പഴവും പപ്പടവും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തു ഭക്ഷണം ആയാലും അത് സ്ഥിരമായി കഴിച്ചാൽ മടുക്കുന്ന ഒന്നാണ്.. ഇത്തരത്തിൽ പുട്ട് സ്ഥിരമായി കഴിച്ച ഒരു വിദ്യാർത്ഥി തന്റെ ഉത്തരക്കടലാസിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ദിവസം രാവിലെ പുട്ട് കഴിച്ചു മടുത്ത മുക്കത്തു കാരൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ബാംഗ്ലൂർ എസ്എഫ്എസ് അക്കാദമിയിലെ ഇലക്ട്രോണിക് സിറ്റിയിലെ വിദ്യാർത്ഥിയാണ് ഈ കൊച്ചു കുട്ടി. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ആയിരുന്നു പരീക്ഷയിൽ നിർദേശമുണ്ടായത്. എന്നാൽ എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ട് ആണ് എന്ന് തുടങ്ങുന്ന ഉത്തരത്തിൽ കുട്ടി ഇങ്ങനെയാണ് കുറിച്ചിരുന്നത്.

കേരളീയ ഭക്ഷണം ആയ പുട്ട് അരി കൊണ്ടാണ് നിർമ്മിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാം എന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ട്ആണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റ് കഴിയുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും. വേറെ എന്തെങ്കിലും തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതിനു ഞാൻ പട്ടിണി കിടക്കുകയും ചെയ്യും. അതിന് അമ്മ വഴക്കു പറയുകയും അതു കാണുമ്പോൾ എനിക്ക് കരച്ചിൽ വരികയും ചെയ്യും. പുട്ട് ബന്ധങ്ങൾ തകർക്കും എന്ന് പറഞ്ഞാണ് ആ വിദ്യാർത്ഥി കുറിപ്പ് അവസാനിപ്പിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.