പപ്പായ ഇങ്ങനെ ചെയ്താൽ അറിയുക ഗുണങ്ങൾ… ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…

ഒരുവിധം എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് പപ്പായ. നിരവധി ഔഷധ ഗുണങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട് എന്ന് നാം കേട്ടിട്ടുള്ളതാണ്. കപ്പളങ്ങ കപ്പയ്ക്ക കർമൂസ പപ്പക്കായ ഓമയ്ക്ക എന്നിങ്ങനെ നിരവധി പേരുകളിൽ പപ്പായ അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇത് ഏത് പേരിലാണ് അറിയപ്പെടുന്നത് എന്നുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യൂ.

പപ്പായയുടെ നിങ്ങളറിയാത്ത ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പപ്പായ ഒരു മെക്സിക്കൻ ഫലമാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഈ ഫലവൃക്ഷം ഇന്ത്യയിലെത്തുന്നത്. ഇന്ന് ഇന്ത്യയിലെ വാണിജ്യപ്രാധാന്യമുള്ള പഴങ്ങളിൽ നാലാം സ്ഥാനമാണ് പപ്പായ്ക്കു ഉള്ളത്. തമിഴ്നാട്ടിൽ പപ്പയിൻ എന്നാൽ വിലകൂടിയ എൻസയിൻ എടുക്കാനായി പപ്പായ തോട്ടങ്ങൾ തന്നെ കൃഷി ചെയ്യുന്നുണ്ട്.

ഇതിന്റെ കറ ടാപ്പിംഗ് ചെയ്യുന്നതുപോലെ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്താൻ ആയി ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പഴുക്കുമ്പോൾ ഇതിന് രാസമാറ്റം സംഭവിക്കുകയും ഇത് ഇല്ലാതെ ആവുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി പപ്പൈൻ അടങ്ങിയിട്ടുള്ള ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. ഇതിന്റെ ഇലയും കായും കുരുവും എല്ലാം തന്നെ ഔഷധഗുണങ്ങൾ ഉള്ളതാണ്.

ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് നമ്മുടെ പപ്പായ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.