കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ച് വേലക്കാരി… എന്നാൽ ഇത് കണ്ട് നായ ചെയ്തത് കണ്ടോ…

മൃഗങ്ങളുടെ സ്നേഹവും കരുതലും എന്തുകൊണ്ട് മനുഷ്യനേക്കാളും മുന്നിൽ തന്നെയാണ് എന്ന് കാണിച്ചുതരുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. നാം പലപ്പോഴും കുട്ടികളെ നോക്കാൻ വേണ്ടി ആയമാരെ നിർമിക്കാറുണ്ട്. പലപ്പോഴും ഏറെ വിശ്വസ്തത ഉള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കുന്നത്. എന്നാൽ ഇങ്ങനെ നിയമിക്കുന്ന വേലക്കാരികൾ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എന്തെല്ലാം ആണ് ചെയ്യുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

രക്ഷിതാക്കൾ ജോലിക്ക് പോയ സമയം വീട്ടിലെ ജോലിക്കാരി കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുന്നത് പിന്നീട് നായ കണ്ടെത്തുകയായിരുന്നു. ഇതാണ് പിന്നീട് വേലക്കാരിക്ക് വലിയ പണി കിട്ടാൻ കാരണമായത്. നമ്മുടെ വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ അത് കുടുംബത്തിലെ ഒരു അംഗമായി മാറും നമ്മുടെ പ്രശ്നങ്ങൾ അവരുടെയും പ്രശ്നങ്ങളായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു.

ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം 20 വർഷം എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തി. കാര്യങ്ങൾ എല്ലാം തന്നെ വളരെ നന്നായി മുന്നോട്ടു പോവുകയാണ് എന്ന് അവർ കരുതിയത്. ജോലിക്ക് പോയ ശേഷം തിരിച്ചു വീട്ടിലെത്തുമ്പോൾ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന വേലക്കാരിയെ ആണ് അവർ കാണാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് അവർ വിശ്വസിച്ചു. എന്നാൽ പെട്ടെന്നാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്. അവരുടെ വീട്ടിലെ നായ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.

കുഞ്ഞിനെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ ഇടയ്ക്ക് കയറി നിന്ന് വേലക്കാരിയെ നോക്കി കുരയ്ക്കുന്നു. ഇതോടെ എന്തോ പന്തികേട് തോന്നി ഫോണിൽ റെക്കോർഡർ ഓണാക്കി. ജോലിക്ക് പോയി. തിരിച്ചുവന്ന് റെക്കോർഡർ നോക്കിയ അവർ ഞെട്ടിപ്പോയി. കുട്ടി ദിവസം മുഴുവൻ കരച്ചിലാണ്. വേലക്കാരി കുട്ടിയെ ചീത്ത പറയുന്നുണ്ട്. ഇടയ്ക്ക് അടിക്കുന്ന ശബ്ദവും ഉണ്ട്. അവർ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.