ദൈവത്തിന്റെ കരങ്ങൾ എന്നാൽ ഇതാണ്… ഈ ഡെലിവറി ബോയ് ചെയ്തത് കണ്ടോ…

ജീവിതത്തിൽ പലതരത്തിലുള്ള അപകടങ്ങളും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ. ചെറിയ കുട്ടികൾക്ക് അറിവില്ലാത്ത സമയമാണ് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രീതിയിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതാണ്. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദൈവത്തിന്റെ കരങ്ങൾ എന്നു പറഞ്ഞാൽ അത് ഇതാണ്. കെട്ടിടത്തിന് മുകളിൽ നിന്നും വീണ കുട്ടിയെ പറന്നുവന്ന് രക്ഷിച്ച ഡെലിവറി ബോയ്.

സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്ന ഈ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. കാരണം ദൈവദൂതനെപ്പോലെ പാഞ്ഞു വന്നു രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കുന്ന വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോയുടെ ക്ലൈമാക്സിലാണ് സൂപ്പർമാൻ പോലെ ഇദ്ദേഹം പാഞ്ഞുവന്ന് ആ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നത്.

വേണമെങ്കിൽ സിനിമയെ വെല്ലുന്ന രംഗം എന്ന് തന്നെ പറയാവുന്നതാണ്. വിയറ്റ്നാമിൽ ആണ് ഈ സംഭവം നടക്കുന്നത്. 31 വയസ്സുള്ള ഒരു യുവാവ് അവിടെ ഡെലിവറി മാൻ ആയി ആണ് ജോലി ചെയ്യുന്നത്. തന്റെ വാഹനവുമായി ഒരു ഫ്ലാറ്റിലെ താഴെ ഡെലിവറിക്ക് വന്നതായിരുന്നു അദ്ദേഹം. അപ്പോഴാണ് എവിടെ നിന്നോ ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത്. ആ സമയം അയാൾ തന്റെ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ശബ്ദം കേട്ട സ്ഥലത്തേക്ക് തന്റെ വണ്ടിയുടെ.

സൈഡ് ഗ്ലാസ്സിൽ കൂടി നോക്കിയ അദ്ദേഹം ഒന്ന് പകച്ചു പോയി. കാരണം എതിർവശത്തുള്ള ഫ്ലാറ്റിൽ ഒരു കുട്ടി ബാൽക്കണിയിലെ പുറത്ത് വീഴാറായി നിൽക്കുന്നു. അതും പന്ത്രണ്ടാമത്തെ നിലയിൽ നിന്നും. പിന്നീട് അദ്ദേഹം ഒന്നും ആലോചിച്ചില്ല. ഇദ്ദേഹം രക്ഷിക്കാൻ വേണ്ടി ഓടി ആ കുട്ടി നിൽക്കുന്നതിനു താഴെ എത്തി. അദ്ദേഹം അവിടെ എത്തിയതും കുട്ടി വീണത് ഒരുമിച്ച് ആയിരുന്നു. ഒരു ക്രിക്കറ്റർ എങ്ങനെ ബോൾ പിടിക്കുമോ അതുപോലെയായിരുന്നു താഴെ വീണ കുട്ടിയെ അദ്ദേഹം കൈകളിൽ സുരക്ഷിതമായി പിടിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.