ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ടു ചങ്ങാതിമാർ… ഈ കാഴ്ച കാണേണ്ടത് തന്നെ…

മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായ വീഡിയോകൾ പലപ്പോഴും നാം കണ്ടിട്ടുള്ളതാണ്. മൃഗങ്ങളെയും പക്ഷികളെയും ജീവനുതുല്യം സ്നേഹിക്കുന്ന കുറച്ച് ആളുകളും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അത്തരത്തിൽ ഒരു സ്നേഹം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. മനുഷ്യത്വവും സ്നേഹവും അന്യം നിന്നു പോകുന്ന ഈ കാലത്ത് ഇത് ഒരു കൗതുക കാഴ്ച തന്നെയാണ്. ഒരു നേരത്തെ അന്നം നൽകിയാൽ സ്നേഹവും കരുതലും തിരിച്ചു നൽകുന്നവരാണ് മൃഗങ്ങൾ.

എന്നാൽ സ്വന്തം പത്രത്തിൽ തന്നെ അവർക്ക് കൂടി കഴിക്കാനുള്ള സ്വാതന്ത്ര്യം ആരും നൽകാറില്ല. പലപ്പോഴും അവർക്ക് ഭക്ഷണം മാറ്റി നൽകുകയാണ് ചെയ്യാറ്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഒരേ പാത്രത്തിൽ നിന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കുകയാണ് ഈ മൈനയും ഒരു മനുഷ്യനും. ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനോടുള്ള സ്നേഹം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വയറലായി കാണാറുണ്ട്. ഒരു യുവാവാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചത്. തന്റെ അച്ഛൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആ പാത്രത്തിൽ നിന്ന് ഒരു മൈന വന്നിരുന്നു ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ചു കഴിഞ്ഞ് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറി. വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും ഇത് വളർത്തുന്ന മൈന അല്ലെന്ന്. കാരണം അദ്ദേഹം കഴിക്കുന്നത് ഹോട്ടലിൽ നിന്നാണ്. അദ്ദേഹം മൈനക്ക് കഴിക്കാൻ ഭക്ഷണം വെച്ചു നൽകുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. അദ്ദേഹം നൽകുന്ന ഭക്ഷണം ഒരു പേടിയും കൂടാതെയാണ് ആ പാത്രത്തിൽ നിന്നും മൈന കഴിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.