25 വർഷമായുള്ള സുഹൃത്ത് ബന്ധം ഈ മനുഷ്യന്റെ സുഹൃത്ത് ആരാണെന്ന് കണ്ടോ..!!

നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന നമ്മോട് ഏറ്റവും കൂടുതൽ സ്നേഹം കാണിക്കുന്നവരാണ് സുഹൃത്തുക്കൾ. സുഹൃത്തുക്കൾ പല മേഖലയിലും ഉണ്ടാകും. മനുഷ്യർ തമ്മിലും മൃഗങ്ങൾ തമ്മിലും ഇത്തരത്തിലുള്ള സ്നേഹബന്ധം നാം കണ്ടിട്ടുള്ള തന്നെയാണ്. ഇത്തരത്തിൽ മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന ഒരു മൃഗമാണ് നായ. മനുഷ്യൻ ഏറ്റവും കൂടുതൽ ഇടപെടുന്നതും നായ്ക്കളായാണ്.

ഇത്തരത്തിൽ മനുഷ്യനും മൃഗങ്ങളുമായുള്ള ഒരു സൗഹൃദ ബന്ധമാണ് ഇവിടെ കാണാൻ കഴിയുക. ഒരു കൗതുകകരമായ വീഡിയോ ആണ് ഇത്. ഒരു മീനും മനുഷ്യനും തമ്മിലുള്ള സൗഹൃദം ആണ് ഇത്. 25 വർഷമായി ഇവർ സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ ഇദ്ദേഹം തന്റെ സുഹൃത്തായ മീനിനെ കാണാൻ കടലിന്റെ അടിയിൽ പോകുന്നത് പതിവാണ്.

25 വർഷം മുൻപാണ് ഈ സൗഹൃദം തുടങ്ങുന്നത്. ടൂറി എന്ന ഒരു തരം മത്സ്യത്തെ പൂജിക്കുന്ന ഒരു വിഭാഗം ആളുകൾ ജപ്പാനിൽ ഉണ്ട്. ഈ മത്സ്യം കടലിന്റെ അടിത്തട്ടിൽ ആണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ അതിനെ ദിവസവും പരിചരിക്കാൻ ആണ് 25 വർഷം മുൻപ് അദ്ദേഹത്തെ നിയമിച്ചത്. എല്ലാദിവസവും കടലിന്റെ അടിത്തട്ടിൽ പോയി ഈ മത്സ്യ ത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് ഒരു സുഹൃത്തിനെ കിട്ടിയത്.

ശാസ്ത്രജ്ഞർക്കും ഇത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു. ഇവർ ഒരു പരീക്ഷണം നടത്തുകയും ചെയ്തു. ഈ ഡൈവറുടെ ഫോട്ടോയും വേറെ വ്യക്തിയുടെ ഫോട്ടോയും കടലിനടിയിൽ വെച്ചു അത്ഭുതം ആ മീൻ സുഹൃത്തിന്റെ ഫോട്ടോയ്ക്ക് ചുറ്റും കറങ്ങാൻ തുടങ്ങി. മീനുകൾക്ക് മനുഷ്യന്റെ മുഖം തിരിച്ചറിയാൻ കഴിയും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇവരുടെ ഈ സ്നേഹം ലോകത്തിന് അത്ഭുതം ആവുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.