സൗദിയിൽ ഉപ്പയെ കൊന്ന കൊലയാളിയെ കാണാൻ പോയ മകൻ പിന്നീട് ചെയ്തത് കണ്ടോ..!!

എല്ലാവർക്കും ജീവൻ ആയിരിക്കും സ്വന്തം ഉപ്പ. ഓർമ്മവെച്ച നാൾ മുതൽ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ഉപ്പയെ ജീവനുതുല്യം സ്നേഹിക്കും. ഇത്തരത്തിൽ ജീവനുതുല്യം സ്നേഹിക്കുന്ന ഉപ്പക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് താങ്ങാൻ ആവില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു യുവാവിന്റെ അനുഭവ കുറിപ്പാണ് ഇവിടെ കാണാൻ കഴിയുക. ഇയാളുടെ ആദ്യത്തെ വിമാന യാത്രയാണ് ഇത്. തന്റെ ഉപ്പയെ കൊന്ന കാതകനെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക ഇതായിരുന്നു യാത്രയുടെ ഉദ്ദേശം. നിസ്സാര കാര്യത്തിനാണ് അയാൾ ഉപ്പയെ കൊന്നത്. ഇരുവരും ഒന്നിച്ചാണ് റൂമിൽ താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ.

ആ മനുഷ്യൻ ടിവി ശബ്ദത്തിൽ വച്ചു. ഓഫ് ചെയ്യാൻ ഉപ്പ പറഞ്ഞെങ്കിലും അയാൾ കേട്ടില്ല അപ്പോൾ ഉപ്പ തന്നെ അത് ഓഫ് ചെയ്തു. ഉടനെ അയാൾ അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ഉപ്പയെ വെട്ടുകയായിരുന്നു. പെട്ടെന്ന് അയാൾ ഓർമ്മകളിൽ നിന്ന് തിരിച്ചുവന്നു. ഓപ്പോസിറ്റ് സീറ്റിൽ ഒരു സ്ത്രീയും നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ട്. ആ കിട്ടി എല്ലാവരുടെയും അടുത്ത് സ്നേഹം കൂടുന്നുണ്ടായിരുന്നു. അയാളുടെ അടുത്തും ആ കുട്ടി സ്നേഹം കൂടി. അയാൾക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. മോളെ എങ്ങോട്ട് പോവുകയാണ് ആ കുട്ടി പറഞ്ഞു എന്റെ അച്ഛനെ കാണാൻ.

വിശേഷങ്ങൾ പറഞ്ഞു. കുറച്ചുകഴിഞ്ഞ് എയർപോർട്ടിലെത്തി ആ കുട്ടിക്ക് യാത്ര പറഞ്ഞു ബന്ധുക്കളോടൊപ്പം അയാൾ പോയി. അയാൾ മാപ്പു കൊടുക്കുകയാണെങ്കിൽ കൊലയാളി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടും. അതിനുവേണ്ടി ഒരുപാട് ആളുകൾ സമീപിച്ചിരുന്നു നിരവധി ആളുകളും അതിനുവേണ്ടി സമീപിച്ചിരുന്നു. ആ മനുഷ്യന് മാപ്പ് കൊടുക്കില്ലെന്ന് എല്ലാവരോടും ആ മനുഷ്യൻ പറഞ്ഞു. ഒരു വിധവയുടെ വിഷമം അറിയാവുന്നതുകൊണ്ട് ഇയാളുടെ ഉമ്മ പോലും മാപ്പു കൊടുക്കാൻ സൂചിപ്പിച്ചു. ഉമ്മാക്ക് വേറെ ഭർത്താവിനെ കിട്ടും എനിക്ക് വേറെ ഉപ്പയെ കിട്ടുമോ എന്നായിരുന്നു അയാളുടെ ചോദ്യം. ജയിലിൽ പോയി കാതകനെ കാണാൻ ഇയാൾ പോയി.

ജയിലിൽ വിസിറ്റേഴ്സ് റൂമിൽ മറുഭാഗത്ത് ലൈനിൽ വിമാനത്തിൽ കണ്ട സ്ത്രീയും കുട്ടിയും നിൽക്കുന്നതായിരുന്നു. ആ കുട്ടിയോട് അയാൾ ചോദിച്ചു മോള് ആരെ കാണാൻ വന്നതാണ്. അച്ഛനെ കാണാനാണ് അച്ഛൻ ഇവിടെയാണ് താമസിക്കുന്നത്. അപ്പോൾ അയാൾ സങ്കടപ്പെട്ടു എന്തെങ്കിലും ചെറിയ പ്രശ്നം ആകും എന്ന് കരുതി. എന്നാൽ കാതകനെ കൊണ്ടുവന്നപ്പോൾ ആ കുട്ടി അച്ഛൻ വന്നേ എന്ന് പറഞ്ഞുകൊണ്ട് തുള്ളിച്ചാടി. പിന്നീട് കോടതിയിലെത്തി ഈ വ്യക്തി ചെയ്ത കുറ്റത്തിന് വധശിക്ഷ നൽകിയിരിക്കുകയാണ്. അനന്തരാവകാശികൾക്ക് എന്തെങ്കിലും പറയാനുണ്ടോ. കോടതിയിലെ നിശബ്ദത ഭേദിച്ച് അയാൾ പറഞ്ഞു ഞാൻ മാപ്പ് കൊടുത്തിരിക്കുന്നു. എന്നാൽ പെട്ടെന്ന് ഇങ്ങനെയൊരു മനംമാറ്റത്തിന് എന്താണ് കാരണമെന്ന് ബന്ധുക്കൾ ചോദിച്ചു. ആ സ്ത്രീക്ക് മറ്റൊരു ഭർത്താവിനെ കിട്ടും എന്നാൽ ആ കുട്ടിക്ക് മറ്റൊരു അച്ഛനെ കിട്ടുമോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.