കറുത്തവർഗ്ഗക്കാരനെ പരിഹസിച്ച് യുവതി… എന്നാൽ ഒടുവിൽ യുവതിയ്ക്ക് കിട്ടിയ പണി കണ്ടോ…

വർണ്ണ വിവേചനം കാണിക്കുന്ന നിരവധിപേർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. നിറത്തിന്റെ പേരിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ഇത്തരക്കാർ കാണിക്കുക. മാറി വരുന്ന ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള ചിന്താഗതികൾ വെച്ചുപുലർത്തുന്നവർ ഉണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെയും കാണാൻ കഴിയുക. തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തതാണ് ഇപ്പോൾ വൈറലാകുന്നത്. വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവം ആണ് ഇപ്പോൾ സമൂഹ.

മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സംഭവം ഇങ്ങനെയാണ് അടക്കുന്നത്. ബ്രിട്ടീഷ് എയർവേസിലാണ് സംഭവം നടക്കുന്നത്. ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ ഫ്ലൈറ്റ് ലേക്ക് കയറിവന്നു. വിമാനം ടേക് ഓഫ്‌ ചെയ്യാനുള്ള സമയമായിരുന്നു അത്. എല്ലാവരും അവരവരുടെ സീറ്റിലേക്ക് നീങ്ങുകയാണ്. തന്റെ സീറ്റിന് തൊട്ടടുത്തിരിക്കുന്ന കറുത്തവർഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ സ്ത്രീ എയർഹോസ്റ്റസിനെ വിളിച്ചു. എന്താണ് പ്രശ്നം എയർഹോസ്റ്റസ് ചോദിച്ചു.

അവർ മറുപടി പറഞ്ഞു നിങ്ങളെനിക്ക് സീറ്റ് തന്നിരിക്കുന്നത് നീഗ്രോയുടെ അടുത്താണ്. എന്ത് വന്നാലും ഒരു കറുത്ത വന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല. തുടർന്ന് സ്ത്രീയോട് പറഞ്ഞു ഞാൻ നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം. ക്യാപ്റ്റനുമായി സംസാരിച്ച് വിവരം പറയാം. അയാൾ ഇതെല്ലാം കേട്ട് നിസ്സഹായ അവസ്ഥയിൽ നിശബ്ദനായി ഇരുന്നു. കുറച്ച് സമയത്തിനുശേഷം എയർഹോസ്റ്റസ് തിരിച്ചുവന്നു. അവർ സ്ത്രീയോട് പറഞ്ഞു എക്കണോമിക്സ് ക്ലാസ് ഫുള്ളാണ് ഫസ്റ്റ് ക്ലാസിൽ ഒരു സീറ്റ് ബാക്കിയുണ്ട്.

ഞങ്ങളുടെ നിയമമനുസരിച്ച് എക്കണോമി ക്ലാസിൽ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് മാറ്റരുത് എന്നാണ്. എങ്കിലും ഈ അവസ്ഥ കണക്കിലെടുത്ത് ഫസ്റ്റ് ക്ലാസിലേക്ക് മാറാൻ ക്യാപ്റ്റൻ അനുവദിച്ചിട്ടുണ്ട്. പിന്നെ സ്ത്രീ ചുറ്റും ഒന്ന് നോക്കി അഹങ്കാരത്തോടെ ഫസ്റ്റ് ക്ലാസിലേക്ക് പോകാനൊരുങ്ങി. എന്നാൽ ആ സ്ത്രീയെ തടഞ്ഞുകൊണ്ട് ആ കറുത്ത മനുഷ്യനോട് എയർഹോസ്റ്റസ് പറഞ്ഞു. സർ ദയവായി സാറിന്റെ സാധനങ്ങളുമായി വരിക സാറിന്റെ സീറ്റ് ഫസ്റ്റ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ആ സ്ത്രി മറ്റുള്ളവരുടെ മുന്നിൽ ചൂളിപ്പോയി. പല യാത്രക്കാരും ചിരിയടക്കാൻ പാടുപെട്ടു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.