ഗൾഫിലെ മലയാളി വീട്ടുജോലിക്കാരിക്ക് സംഭവിച്ചത് കണ്ടോ… ഒടുവിൽ അറബി ചെയ്തത് കണ്ടോ…

ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്യുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. പല പരിപാടികളും ഉപേക്ഷിച്ച് കുടുംബത്തെയും നാടിനെയും വിട്ട് വിദേശത്ത് കഴിയുന്ന പ്രവാസികൾ അതിന് ഉത്തമ ഉദാഹരണമാണ്. കുടുംബഭാരം കൊണ്ടാണ് പലരും ദുബായിൽ എത്തുന്നത്. ചെറിയ ശമ്പളത്തിൽ നിന്ന് മിച്ചം വെച്ചു കൊണ്ട് അവർ കുടുംബം നോക്കുന്നത് അത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായ സംഭവ കഥയാണ് ആരുടെയും കണ്ണു നിറയ്ക്കുന്നത്.

കുടുംബത്തെ നോക്കാൻ വേണ്ടി ദുബായിലെത്തിയ ഇയാൾ നാലു വർഷത്തിനു ശേഷമാണ് തിരിച്ച് നാട്ടിലെത്തുന്നത്. അതിനിടയിൽ വീട്ടുകാരെല്ലാം കൂടി ഇയാളുടെ വിവാഹം നടത്തി. വൈകാതെ തന്നെ വിവാഹവും കഴിഞ്ഞു. മധുവിധു ആഘോഷത്തിന് അധികം സമയം ലഭിച്ചില്ല. അറബിയുടെ തിരികെയുള്ള വിളിയിൽ വളരെ പെട്ടെന്ന് തന്നെ തിരിച്ചു പോരേണ്ടി വന്നു. വിവാഹത്തിന്റെ വേദനകൾ രണ്ടാളുടെയും തലയണകൾ നനച്ചു.

പിന്നീട് സ്വപ്നങ്ങൾ കണ്ടു കിടക്കാൻ മാത്രമായിരുന്നു വിധി. സന്തോഷവും സങ്കടവും പിന്നീട് ഫോണിലൂടെയാണ്. ഇതിനിടയിൽ അറബിയുടെ വീട്ടിലെ ഇന്തോനേഷ്യ ക്കാരി വീട്ടുജോലിക്കാരി ജോലി മതിയാക്കി നാട്ടിൽ പോയി. ഇതിനിടയിലാണ് ഭാര്യയെ ഈ വിസയിൽ ഇങ്ങോട്ടു കൊണ്ടു വന്നൂടെ എന്ന് കൂടെ താമസിക്കുന്ന ആൾ പറഞ്ഞത്. ഭാര്യയോട് ഈ ജോലിയെ കുറിച്ച് പറഞ്ഞു അവൾക്ക് നൂറുവട്ടം സമ്മതമായിരുന്നു. അറബിയോട് കാര്യം പറഞ്ഞു എങ്കിലും സ്വന്തം ഭാര്യ ആണെന്ന കാര്യം മാത്രം മറച്ചുവെച്ചു. എന്നാൽ അത് പിന്നീട് വരുത്തിവെച്ച പ്രശ്നങ്ങൾ കുറച്ചൊന്നുമല്ലായിരുന്നു.

ദിവസങ്ങൾ കടന്നു പോയി. രാത്രി എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇവർ പരസ്പരം കാണാൻ തുടങ്ങി. ഇതിനിടയിൽ അവൾ ഗർഭിണി ആവുകയും ചെയ്തു. അധികം വൈകാതെ തന്നെ സംഗതി പുറത്തറിഞ്ഞു. അറബിയും കാര്യങ്ങൾ അറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കാര്യങ്ങൾ വ്യക്തമാക്കി. പിന്നീട് അറബിയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലു കിട്ടി. അങ്ങനെ അയാൾ സത്യങ്ങൾ വിളിച്ചു പറഞ്ഞു. ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആണ്. എങ്കിലും അവർ വിശ്വസിച്ചില്ല. വീണ്ടും തല്ലാൻ തുടങ്ങിയപ്പോൾ വിവാഹ ഫോട്ടോ കാണിച്ചുകൊടുത്തു. പിന്നീട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.