മലാശയത്തിൽ കാൻസർ പ്രശ്നങ്ങൾ… ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്..!! – Colorectal Cancer | Symptoms, Precautions

ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ചിലപ്പോഴെല്ലാം ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യാം. ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഏതെല്ലാം ആണെന്നും ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നുമാണ് ഇവിടെ പറയുന്നത്. ഏറ്റവും കൂടുതൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതും ചികിത്സിക്കാൻ വൈകുന്നത് മൂലം വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതുമായ അസുഖമാണ് മലാശയത്തിൽ ഉണ്ടാകുന്ന ക്യാൻസർ. പലപ്പോഴും ഇത് പൈൽസ് ആണെന്ന് കരുതി ഒരുപാട് സമയം വൈകിപ്പിക്കാറ് അതുകൊണ്ടുതന്നെ അസുഖം തീവ്രതയിൽ എത്താനുള്ള സാധ്യതയും കൂടുതലാണ്.

ജീവിതാവസാനം വരെ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. പലപ്പോഴും തടസ്സം നിൽക്കുന്നത് നമ്മെ പിടികൂടുന്ന മാറാരോഗങ്ങളും മാരകമായ അസുഖങ്ങളും ആയിരിക്കാം. അത്തരത്തിലുള്ള ഉദരരോഗ വിഭാഗത്തിൽപ്പെട്ട ഒരു രോഗത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വൻ കുടലിൽ ഉണ്ടാകുന്ന ക്യാൻസർ ആണ് ഇത്. എന്തു കൊണ്ട് ഈ ക്യാന്സറിനെ കുറിച്ച് സംസാരിക്കുന്നത് എന്ന് പറഞ്ഞാൽ ആഗോളതലത്തിൽ ഇത്തരം കാൻസർമൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതൽ ആയി മാറുകയാണ്. ക്യാൻസർ മരണനിരക്ക് പൊതുവേ എടുക്കുകയാണെങ്കിൽ രണ്ടാംസ്ഥാനമാണ് മലാശയ കാൻസർ.

മൂലം ഉണ്ടാകുന്നത്. അതുപോലെതന്നെ സ്ത്രീകളുടെ ഇടയിൽ മൂന്നാം സ്ഥാനമാണ് ഇത്തരം ക്യാൻസർ മൂലം മരണപ്പെടുന്ന ആളുകളുടെ നിരക്ക്. കേരളത്തിൽ ഇതിന്റെ തോത് കഴിഞ്ഞ പതിറ്റാണ്ട് വച്ചുനോക്കുമ്പോൾ വളരെയധികം നമ്പറുകൾ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിനേക്കാളുപരി ആശങ്കപ്പെടുത്തുന്ന രണ്ടു കാര്യങ്ങൾ ഒന്ന് പണ്ടുകാലങ്ങളിൽ 70 80 വയസ്സിൽ കണ്ടുകൊണ്ടിരുന്ന ഈ രോഗങ്ങൾ ഇപ്പോൾ 40 വയസ്സിനും 50 വയസ്സിനും കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. മൂന്നാമതായി രോഗികൾ ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ സ്റ്റേജ് വളരെയധികം മാറിക്കഴിഞ്ഞിരിക്കും.

ഇതിന്റെ രോഗലക്ഷണങ്ങളാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ വൈകി ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ സ്റ്റേജ് ഫോർ സ്റ്റേജ് ത്രീ അവസ്ഥയിൽ എത്തി കാണും. അതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സ വളരെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഈ കാര്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞു ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.