യൂറിക്ക് ആസിഡ് ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടോ..!! ശ്രദ്ധിക്കുക… – Uric Acid Symptoms In Malayalam

യൂറിക് ആസിഡ് പൂർണമായും മാറാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്താണ് യൂറിക് ആസിഡ് എന്ന് അറിയാത്തവർ നിരവധി പേരാണ്. പലർക്കും ഇത് അറിയാവുന്ന വരും ഉണ്ടാകും. രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചുവരുന്ന അവസ്ഥ ഹൈപ്പർ യൂറി സീമിയ എന്നാണ് അറിയപ്പെടുന്നത്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരുപാട് പ്യൂരിൻ നമ്മുടെ ശരീരത്തിൽ എത്തിപ്പെടുന്നു. ഈ പ്യൂരിനുകൾ ദഹിച്ച് ഉണ്ടാകുന്ന മലിന പദാർത്ഥമാണ് യൂറിക് ആസിഡ്.

ഇതിനെ എൻസൈമുകൾ വിഘടിപ്പിക്കുക ഇല്ല. മൂന്നിൽ രണ്ടു ഭാഗം യൂറിക് ആസിഡ് യൂറിനി ലൂടെയും മൂന്നിലൊരു ഭാഗം മലത്തിലൂടെ യുമാണ് ശരീരം പുറന്തള്ളുന്നത്. ശരീരത്തിന്റെ തൂക്കം കഴിക്കുന്ന ഭക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ടാകുന്നത്. യൂറിക് അമ്ലം വർധിച്ചിരിക്കുന്ന എല്ലാവർക്കും ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ഒരു നിർബന്ധവും.

യൂറിക്കാസിഡ് വർദ്ധിക്കുകയും ഇതിലെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന എല്ലാവർക്കും വേദന ഉണ്ടാകണമെന്നില്ല. ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ അറിയുന്നതിനായി രക്തപരിശോധന നടത്തുമ്പോൾ മിനിമം നാല് മണിക്കൂർ എങ്കിലും ഭക്ഷണം കഴിക്കാതെ ഇരുന്നു വേണം ഈ രക്ത പരിശോധന നടത്താൻ. മൂന്നു മുതൽ ഏഴു മില്ലിലിറ്റർ വരെ സാധാരണ യൂറിക്കാസിഡ് ലെവൽ ആണ്. ഇത് പെരുവിരലിൽ വേദന ഉണ്ടാക്കുന്നു.

ചിലപ്പോൾ കാല് മുഴുവൻ മരവിപ്പ് കണങ്കാൽ മുട്ട് തുടങ്ങിയ സന്ധികളെയും ഇത് ബാധിക്കാം. മാംസത്തിലെ കൊഴുപ്പിലും ഈസ്റ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളിലും പ്യൂരിൻ വളരെ അധികമായി അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.