കരൾ ക്ലീനാക്കാനും ഫാറ്റിലിവർ മാറ്റാനും… ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ… – Fatty liver Symptoms Malayalam

ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റവും നിരവധി പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത് പലതരത്തിലുള്ള അസുഖങ്ങൾ ശരീരത്തിൽ ഉണ്ടാകാനും കാരണമായിട്ടുണ്ട്. അത്തരത്തിൽ ശരീരത്തിൽ കൊണ്ടുവരുന്ന ജീവിതശൈലി അസുഖങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കരൾ പ്രശ്നങ്ങൾ. ഇത് ശരീരത്തെ സാരമായി തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.

ഫാറ്റി ലിവർ വളരെ കോമൺ ആയി സമൂഹത്തിൽ കണ്ടുവരുന്ന ഒരു അസുഖം ആയി മാറി കഴിഞ്ഞു. കരളിൽ കൊഴുപ്പ് അടിയുന്ന പ്രശ്നമാണ് ഇത്. മദ്യപിക്കുന്ന ആളുകൾ വളരെ ക്രോണിക് ലിവർ ഡിസീസിൽ എത്തുകയും രക്തം ശർദ്ദിക്കുകയും പിന്നീട് മരണ അവസ്ഥയിൽ എത്തുന്ന ഒരു രീതിയും നാം കണ്ടിട്ടുണ്ട്. എന്നാൽ മദ്യപിക്കാത്ത ആളുകളിൽ പോലും ഇത്തരത്തിൽ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് പലരിലും ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടുവരുന്നത്.

എല്ലാവർക്കും അങ്ങനെ തന്നെ ആകണമെന്നില്ല. ചിലർക്ക് ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. വളരെ കൗതുകകരമായ ലക്ഷണങ്ങൾ പോലും ഇത്തരക്കാരിൽ പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും ലിവറിന്റെ ഭാഗത്ത് ചെറിയ വേദന ആയിട്ടും. അല്ലെങ്കിൽ വയറിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ നെഞ്ചിരിച്ചിൽ പ്രശ്നങ്ങൾ ആയിട്ടും ഇത് കാണാറുണ്ട്. വയറ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും മൈഗ്രേൻ തലവേദന പോലും ഇത്തരക്കാരിൽ ഉണ്ടാകാറുണ്ട്. മൈഗ്രേൻ തലവേദന പലരിലും ഇടയ്ക്കിടയ്ക്ക് അലട്ടാറുണ്ട്.

ലിവർ ഡിസീസിൽ വിട്ടുപോകുന്ന ലക്ഷണങ്ങളാണ് മൈഗ്രേൻ ചുമ തുടങ്ങിയവ. ഇത്തരം കാര്യങ്ങൾ കൂടി തിരിച്ചറിഞ്ഞു വേണം ചികിത്സ തേടാൻ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.