ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും… ഇനി ഇത് വലിച്ചു കളയല്ലേ..!! – MUKKUTTY Biophytum reinwardtii Benefits

നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യജാലങ്ങളിൽ ശരീരത്തിന് ഗുണകരമായ നിരവധി സസ്യജാലങ്ങൾ കാണാൻ കഴിയും. എന്നാൽ ഇത്തരത്തിലുള്ള സസ്യജാലങ്ങളുടെ ഗുണങ്ങൾ അറിയാതെ ഇവ പറിച്ചു കളയുകയാണ് പതിവ്. നമ്മുടെ മാറിയ ജീവിതശൈലിയും നഗരവൽക്കരണവും നമുക്ക് നഷ്ടമാക്കിയ ഔഷധ ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മുക്കുറ്റി. മുറ്റത്തും തൊടിയിലും നിറയെ മഞ്ഞ പൂക്കളുമായി പൂത്തുനിൽക്കുന്ന മുക്കുറ്റിയുടെ വിശേഷങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ദശപുഷ്പങ്ങളിൽ പെട്ട ഒരു ഔഷധസസ്യമാണ് മുക്കുറ്റി.

മരുന്ന് നിർമാണ യൂണിറ്റുകളാണ് മുക്കുറ്റി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ലെങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റി ക്കും ഉണ്ട്. ഇന്ന് ഇവിടെ പറയുന്നത് മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. ചെറിയ മഞ്ഞ പൂക്കളുള്ള ഈ സസ്യം സ്ത്രീകൾക്ക് പ്രധാനമാണ് എന്ന് വേണം പറയാൻ. തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുക എന്ന ചടങ്ങുണ്ട്. ഇത്തരം ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇതുപോലെ കർക്കിടകമാസം ആദ്യത്തെ ഏഴുദിവസം ഇതിന്റെ നീര് പിഴിഞ്ഞ് പൊട്ടു തൊടുക.

എന്ന ചടങ്ങുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലത് പുത്ര ലബ്ധി തുടങ്ങിയ പല വിശ്വാസങ്ങളുമുണ്ട്. ഇത് ചടങ്ങുകൾ മാത്രമല്ല ആരോഗ്യകരമായ പല ശാസ്ത്ര വിശദീകരണങ്ങളും ഉണ്ട്. ആയുർവേദ പ്രകാരം ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങൾ അകറ്റാൻ ഏറെ ഗുണകരമായ ഒന്നാണ് ഇത്. ആയുർവേദ പ്രകാരം ഈ മൂന്നു ദോഷങ്ങൾ ആണ് ശരീരത്തിൽ അസുഖങ്ങൾ ഉണ്ടാക്കുന്നത്. ഇത് ബാലൻസ് ചെയ്യാൻ ശരീരത്തിന് സാധിക്കുമ്പോൾ അസുഖം കൊണ്ട് മാറ്റിനിർത്താൻ സാധിക്കുന്നതാണ്.

ശരീരം തണുപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിന് ചൂടു തോന്നുമ്പോൾ വയറിന് അസ്വസ്ഥത ഉൾപ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നല്ലൊരു വിഷ സംഹാരിയാണ് മുക്കുറ്റി. മുക്കുറ്റിയും മഞ്ഞളും കൂടി അരച്ച് പുരട്ടുക യാണെങ്കിൽ കടന്നൽ പഴുതാര തുടങ്ങിയവയുടെ വിഷം ശമിക്കുന്നതാണ്. കൂടാതെ പ്രമേഹത്തിനും നല്ലൊരു പരിഹാരം ആണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.