വർഷങ്ങൾക്ക് മുൻപ് ടീച്ചർ അവനെ കളിയാക്കി… എന്നാൽ അവൻ ഇന്ന് ആരായി എന്ന് കണ്ട് ഞെട്ടി ടീച്ചറുടെ അവസ്ഥ കണ്ടോ..!!

ജീവിതത്തിൽ മറ്റുള്ളവരെ അപമാനിക്കുകയോ പുച്ഛിക്കുകയും ചെയ്യരുത് എന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള ഒന്നാണ്. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ അവസ്ഥയാണ് ഉണ്ടാവുക. ജീവിതം പിന്നീട് അവരെ എവിടെ എത്തിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയുന്ന ഒന്നല്ല. ജീവിതത്തിൽ നല്ല മാറ്റവും ഉണ്ടാകാം. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. ക്ലാസിലെ കുട്ടിയോട് അവൻ ആരാകണം എന്ന ചോദ്യത്തിന് മറുപടി കേട്ട് ടീച്ചർ അവനെ അപമാനിച്ചു.

എന്നാൽ വർഷങ്ങൾക്കു ശേഷം അതെ ടീച്ചർ തന്നെ അവനോട് മാപ്പ് പറയുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഓരോരുത്തരുടെയും ജീവിത അവസ്ഥയും അവരുടെ സാഹചര്യങ്ങളുമാണ് ഓരോരുത്തരെ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ കൊണ്ടെത്തിക്കുന്നത്. ഒന്നും പഠിക്കാതെ വരുന്ന വിദ്യാർത്ഥിയായിരുന്നു അവൻ. മറ്റുള്ളവർക്ക് എല്ലാം അവനോടു പുച്ഛമായിരുന്നു. വഴിവക്കിൽ പൊറോട്ടയും ബോട്ടിയും വിൽക്കുന്ന ആളുടെ മകൻ ആയിരുന്നു അവൻ. സ്കൂൾ വിട്ടാൽ അവൻ പോയിരുന്നത് ഉപ്പയെ സഹായിക്കാനായിരുന്നു. ഉമ്മ നാട്ടിൽ സർക്കസ് കളിക്കാൻ വന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയി.

അന്ന് തുടങ്ങിയതാണ് ഇവന്റെ കഷ്ടപ്പാട്. ഉപ്പ വേറെ പെണ്ണിനെ കൊണ്ടുവന്നു. അവർക്കും ഇവനൊരു അധികപ്പറ്റ് ആയിരുന്നു. ഉപ്പ ഒളിച്ചോടിപ്പോയ ഉമ്മയോടുള്ള ദേഷ്യം തീർത്തിരുന്നത് അവനോട് ആയിരുന്നു. അവൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടായത്. ടീച്ചർ പറഞ്ഞു എല്ലാവരും ഭാവിയിൽ ആരാകണം എന്ന് എഴുതി അടുത്തു കൊണ്ടുവരൂ. എന്നാൽ ഇവൻ എഴുതിയത് കണ്ടു അവനെ പരിഹസിച്ചു. പൊറോട്ട കച്ചവടക്കാരൻ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ അവൻ സ്കൂളിൽ വന്നിട്ടില്ല. പിന്നീട് അവൻ നാടുവിട്ടു. വർഷങ്ങൾക്കുശേഷം ഇപ്പോൾ ആ ടീച്ചറുടെ യാത്രയയപ്പ് ചടങ്ങിന് എത്തിയിരിക്കുകയാണ് അവൻ. ആനിവേഴ്സറി ചടങ്ങിൽ അവൻ വന്നിറങ്ങിയത് ഒരു ആഡംബര കാറിൽ ആയിരുന്നു. കൂടെ ഒരു മാനേജറും. ചടങ്ങ് കഴിഞ്ഞപ്പോൾ ടീച്ചർ അവനോട് പറഞ്ഞു മോൻ പഴയതൊന്നും മനസ്സിൽ വയ്ക്കരുത്. അവൻ ടീച്ചറോട് പറഞ്ഞു. അന്ന് ഞാൻ പഠനം നിർത്തിയെങ്കിലും ടീച്ചർ പറഞ്ഞ ഒരു വാക്കു മാത്രമാണ് എന്നെ എന്തു നേടുവാനുള്ള വാശിക്കാരൻ ആക്കിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.