പാമ്പിന്റെ പ്രതികാരത്തിന്റെ കഥ വൈറലാകുന്നു..!! ഇത് കെട്ടുകഥയല്ല…

പാമ്പുകളെ ഭയക്കുന്ന വരാണ് എല്ലാവരും. പാമ്പ് എന്ന് പറയുമ്പോൾ തന്നെ ഒന്ന് ചാടും. ഇഴജന്തുക്കളിൽ ഏറ്റവും അപകടകാരികൾ ആണ് പാമ്പുകൾ. അറിയാതെ ഒന്ന് നോവിച്ചാൽ പോലും നോവിച്ച വരെ വെറുതെ വിടാത്ത സ്വഭാവം പാമ്പുകൾക്ക് ഉണ്ട്. അവരെ തേടി പോയി പകരം വീട്ടും എന്നും നാം കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പാമ്പിന്റെ പ്രതികാരത്തിന്റെ കഥകൾ നാം കേട്ടിട്ടുള്ളതാണ്. നോവിച്ചാൽ എവിടെയായാലും തേടിയെത്തി പ്രതികാരം തീർക്കുന്ന.

പാമ്പിന്റെ കഥകൾ കെട്ടുകഥയല്ല എന്ന് തെളിയിക്കുന്ന തരത്തിലാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്ന ഈ സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിട യിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്ത് കൂടി ബൈക്കിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത്. അത് ബൈക്ക് യാത്രികന് പൊല്ലാപ്പായി മാറുകയായിരുന്നു.

തന്റെ ശരീരത്തിലൂടെ ബൈക്ക് കയറ്റി യവനെ വെറുതെ വിടാൻ പാമ്പും ഒരുക്കമല്ലായിരുന്നു. തുടർന്ന് അപൂർവ്വ സംഭവങ്ങൾ ആണ് അവിടെ കാണാൻ കഴിഞ്ഞത്. മൂർഖൻ പാമ്പിന്റെ വാലിൽ കൂടിയാണ് യുവാവ് ബൈക്ക് കയറ്റിയത്. അറിയാതെ സംഭവിച്ചതാണ് എങ്കിലും തന്നെ വേദനിപ്പിച്ചവനെ വെറുതെ വിടാൻ ആ പാമ്പ് തയ്യാറല്ലായിരുന്നു. പിന്നീട് ഇയാളുടെ ബൈക്കിന്റെ പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററുകൾ ആണ്.

പാമ്പു പിന്നാലെ പാഞ്ഞു വരുന്നത് കണ്ട യുവാവ് ഒടുവിൽ ബൈക്ക് വഴിയിലുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണുകിടന്ന ബൈക്കിൽ കയറി ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധി ആളുകൾ അവിടെ തടിച്ചു കൂടി. ഒരുമണിക്കൂറോളം പാമ്പ് പത്തി വിരിച്ച് അവിടെ തന്നെ ഇരുന്നു. ബൈക്കിന്റെ സമീപത്ത് എത്തിയവരെ ചീറ്റി ഓടിക്കുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.